കൊല്ലം പ്രവാസി സംഗമം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
ജിദ്ദ: കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസിസംഗമം ജിദ്ദ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിത്തീൻ സ്ട്രീറ്റിലുള്ള സമ്മർ റോസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. കെ.പി.എസ്.ജെ ഭാരവാഹികൾ തയാറാക്കിയ രുചിയൂറും വിഭവങ്ങൾ ഇഫ്താറിനെ കൂടുതൽ ആകർഷകമാക്കി. സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡൻറ് മനോജ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാനവാസ് കൊല്ലം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും വിജാസ് ചിതറ നന്ദിയും പറഞ്ഞു.
നാട്ടിൽ അപകടത്തിൽ മരിച്ച ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസിൻദാസിന്റെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. അഷ്റഫ് കുരിയോട്, ഷാഹിർ ഷാൻ കണ്ണനല്ലൂർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.