ജിദ്ദ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് നാട്ടിലും ജിദ്ദയിലും മികച്ച സേവനം ചെയ്തുകൊണ്ടിരിക്കുന്ന കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) 17-ാമത് വാർഷികാഘോഷം മെയ് 26 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'കൊല്ലം പ്രവാസോത്സവം' എന്ന പേരിൽ വൈകിട്ട് 5.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് പരിപാടി. പിന്നണി ഗായകൻ അൻവർ സാദത്, പിന്നണി ഗായികയും നാടൻ പാട്ടുകാരിയുമായ പ്രസീത ചാലക്കുടി, ഗായകൻ മനോജ് എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ മുഖ്യാകർഷകമായിരിക്കും.
വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജിദ്ദയിലെ പ്രധാന വ്യക്തിത്വങ്ങൾ പങ്കെടുക്കും. കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, തീം ഡാൻസുകൾ, മറ്റു പരിപാടികൾ അരങ്ങേറും. എഫ്.എസ്.സി ലോജിസ്റ്റിക്സ്, മൾട്ടിസിസ്റ്റം ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് എന്നിവരാണ് പരിപാടിയുടെ സ്‌പോൺസർമാർ. രാത്രി 12 വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/JBXyy8L9rVHzQXANA എന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് മനോജ് മുരളീധരൻ, ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷാനവാസ് കൊല്ലം, ജനറൽ സെക്രട്ടറി ഷാജു രാജൻ, ട്രഷറർ റോബി തോമസ്, വൈസ് പ്രസിഡന്റും കൾച്ചറൽ സെക്രട്ടറിയുമായ ഷാനവാസ് സ്നേഹക്കൂട്, പ്രോഗ്രാം ജോയിന്റ് കൺവീനർ ഷാഹിർ ഷാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.