ജിദ്ദ: കേരളത്തിൽ ആർ.എസ്.എസ് ഭീകര താണ്ഡവമാടുന്നത് സർക്കാറിെൻറയും പൊലീസിെൻറയും തണലിലാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരരെ ഉടൻ കണ്ടെത്തണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓഡിനേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.എസ്. ഷാനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ പ്രതിഷേധിച്ചു. ആർ.എസ്.എസ് ഭീകരത സംസ്ഥാനത്ത് പത്തിവിടർത്താൻ കാരണം പിണറായി സർക്കാറും പൊലീസും ഫാഷിസ്റ്റുകൾക്ക് പരവതാനി വിരിച്ചുകൊടുക്കുന്നതിെൻറ ഫലമാണ്.
കൊലപാതകം നടത്താനുള്ള സർവായുധ സന്നാഹങ്ങളോടെ സംഘ്പരിവാരം കേരളം അടക്കിവാഴുന്ന സാഹചര്യം സൃഷ്ടിച്ചതിൽനിന്നും ആഭ്യന്തര വകുപ്പിന് ഒഴിയാനാവില്ല. ആചാരത്തിെൻറയും വിശ്വാസത്തിെൻറയും മറപിടിച്ചു മറ്റുമതസ്ഥരെ ഉന്മൂലനം ചെയ്യാനുള്ള ആയുധശേഖരം ആർ.എസ്.എസ് ഒരുക്കിവെച്ചിട്ടുള്ളത് ശ്രദ്ധയിൽപെടുത്തിയിട്ടും ഹിന്ദുത്വ ഭീകരർക്കെതിരെ നടപടിയെടുക്കാനോ ആയുധങ്ങൾ പിടിച്ചെടുക്കാനോ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. പൊലീസിനെ ആർ.എസ്.എസ് നിയന്ത്രിതസംവിധാനമാക്കിയപോലെയാണ് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ നിലപാടെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
വിഷലിപ്തമായ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളുമായി സംഘപരിവാര കാപാലികർ നാടൊട്ടുക്കും തകർത്താടിയിട്ടും ചെറുവിരലനക്കാൻ തയാറാകാത്ത ഇടതു സർക്കാറിെൻറ നിസ്സംഗത അക്രമങ്ങൾക്കും കലാപങ്ങൾക്കും ആർ.എസ്.എസിന് പ്രചോദനമാവുകയാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി കഴിഞ്ഞദിവസം ആലപ്പുഴയിൽ അക്രമം നടത്താൻ പ്രചോദനം നൽകുന്നവിധം പ്രസംഗിച്ചതിന് പിന്നാലെയാണ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിെൻറ ഗൂഢാലോചനയിൽ വത്സൻ തില്ലങ്കേരിയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരാൻ പൊലീസ് തയാറാവണം. സംഘിഭീകരനേതാക്കൾക്ക് സർക്കാറിെൻറ ചെലവിൽ പൊലീസ് സേനയുടെ കാവലൊരുക്കി എസ്.ഡി.പി.ഐ നേതാക്കന്മാരെയും പ്രവർത്തകന്മാരെയും വകവരുത്താനാണ് ശ്രമമെങ്കിൽ ജനകീയപ്രതിഷേധങ്ങൾക്കു മുന്നിൽ അധികകാലം സംഘ്പരിവാരത്തിന് പിടിച്ചുനിൽക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഹിന്ദുത്വ ഭീകരർ പ്രതികളാകുന്ന കൊലപാതകങ്ങളിലും വധശ്രമക്കേസുകളിലും പ്രതിഷേധസ്വരമുയർത്താൻപോലും തയാറാകാത്ത പൊതുബോധമെന്ന കാപട്യത്തെ തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾ തയാറാകണമെന്നും ഭാരവാഹികളായ സൈദലവി ചുള്ളിയാൻ, അൻസാർ ചങ്ങനാശ്ശേരി (റിയാദ്), ഫൈസൽ മമ്പാട്, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, മുസ്തഫ ആറ്റൂർ (അബഹ), അൻസാർ കോട്ടയം, മുസ്തഫ ഖാസിമി (ജുബൈൽ), മൻസൂർ എടക്കാട്, വി.എം. നാസർ (ദമ്മാം) എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.