ദമ്മാം: ആഗോളതലത്തിൽ ഒ.ഐ.സി.സി ആരംഭിച്ച മെംബർഷിപ് കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെത്തിയ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്ക് ദമ്മാം റീജനൽ കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡൻറ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, സുമേഷ് കാട്ടിൽ, നൗഷാദ് തഴവ, തോമസ് തൈപ്പറമ്പിൽ, സുരേഷ് റാവുത്തർ തുടങ്ങിയവരും സ്വീകരിക്കാനെത്തി.
മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനത്തിനാണ് കുമ്പളത്ത് ശങ്കരപ്പിള്ള സൗദിയിലെത്തിയത്. എട്ടുവർഷത്തിനുശേഷം നടക്കുന്ന അംഗത്വ കാമ്പയിൻ ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ മൂന്നുമാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.