ജിദ്ദ: ലാലു മീഡിയയുടെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ജെ.എൻ.എച്ച് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബിസിനസ് സംരംഭകനും സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ ഉണ്ണീൻ പുലാക്കലിനെയും കല, സാംസ്കാരിക മേഖലയിലെ പ്രമുഖ സംഘാടകനും നാലു പതിറ്റാണ്ടോളമായി ജിദ്ദ പ്രവാസികൾക്കിടയിൽ സജീവസാന്നിധ്യവുമായ അബ്ദുൽ മജീദ് നഹയെയും 2021ലെ അവസാനത്തെ പുരസ്കാരങ്ങൾ നൽകിയും 2022 പിറന്നതോടെ ആദ്യ പുരസ്കാരം തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനും കെ.എം.സി.സി സൗദി കമ്മിറ്റി പ്രസിഡന്റുമായ കെ.പി. മുഹമ്മദ് കുട്ടിക്കും നൽകി ചടങ്ങിൽ ആദരിച്ചു.
ഉണ്ണീൻ പുലാക്കലിനെ മുസാഫിറും അബ്ദുൽ മജീദ് നഹയെ കെ.പി. മുഹമ്മദ് കുട്ടിയും കെ.പി. മുഹമ്മദ് കുട്ടിയെ സി.എം. അഹമ്മദ് ആക്കോടും ഹസൻ കൊണ്ടോട്ടിയും പൊന്നാടയണിയിച്ചു. കൊച്ചുകുട്ടികളുടെ ഒപ്പന, കോൽക്കളി, നൃത്തങ്ങൾ എന്നിവ അരങ്ങേറി. സർഫ്രാസ്, ആശ ഷിജു, ഹക്കീം അരിമ്പ്ര, റഹീം കാക്കൂർ, ഫർസാന യാസർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സാദിഖലി തുവ്വൂർ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, കെ.എം. കൊടശ്ശേരി, ഹംസ പൊന്മള, ഗഫൂർ ചാലിൽ, ഇബ്രാഹിം ഇരിങ്ങല്ലൂർ, ഫസീന അഷ്റഫ്, സെലീന മുസാഫിർ, മറിയം ടീച്ചർ, ജുനൈസ് ബാബു, ഷെൽഫിന റോസി തുടങ്ങിയവർ ആശംസ നേർന്നു. മുജീബ് പാക്കടയുടെയും മുസ്തഫ കുന്നുംപുറത്തിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടികൾ നാദിറ മുജീബ് ചിട്ടപ്പെടുത്തി. യൂസുഫ് കോട്ട സ്വാഗതവും അഷ്റഫ് ചുക്കൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.