റിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ മാസം 23 മുതൽ 29 വരെ ലുലു ഹൈപർമാർക്കറ്റ് 'ഇന്ത്യ ഉത്സവ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന് തുടക്കം. ഇന്ത്യയുടെ മനോഹരമായ തനത് ഫാഷനുകളും രാജ്യത്തെ വ്യത്യസ്ത പ്രാദേശിക പാചകരീതികളും പ്രദർശിപ്പിക്കുന്ന വർണാഭമായ ഷോപ്പിങ് ഉത്സവമാണിത്. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ലുലു ഹൈപർമാർക്കറ്റിൽ ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ഗവൺമെന്റ് ഉദ്യോഗസ്ഥർ, ലുലുവിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാരാഘോഷം ഉദ്ഘാടനം ചെയ്തു. ജിദ്ദ മേഖലയിൽ ഇന്ത്യൻ കോൺസൽ ജനറൽ മൊഹമ്മദ് ഷാഹിദ് ആലം ഷോപ്പിങ് മേള ഉദ്ഘാടനം ചെയ്തു. സൗദിയിലുടനീളമുള്ള എല്ലാ ലുലു സ്റ്റോറുകളിലും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തിൽ വേരുകളുള്ള ഒരു ഇന്ത്യൻ വ്യവസായ ഭീമനായ ലുലു ഗ്രൂപ് ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ ഒരു പാലമായി മാറുകയാണെന്ന് അംബാസഡർ പറഞ്ഞു.
ഈ മേഖലയിൽ ഇന്ത്യൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രൂപ് വലിയ പങ്കുവഹിച്ചു. ഇന്ത്യൻ കർഷകർക്കും ചില്ലറ വ്യാപാരികൾക്കും നല്ല അവസരങ്ങൾ ഒരുക്കി. ലുലു ഗ്രൂപ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുതിയ ഔട്ട്ലെറ്റുകൾ തുറക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാദേശിക ജനങ്ങൾക്കിടയിൽ ഗ്രൂപ്പിെൻറ ജനപ്രീതിയുടെ സൂചനയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
പുതിയ പഴങ്ങളും പച്ചക്കറികളും മുതൽ മാംസവും, സാരിയും ചുരിദാറുകളും പോലുള്ള പരമ്പരാഗത വസ്ത്രങ്ങളും ആയി വിവിധ വിഭാഗങ്ങളിലായി 7,000ത്തിലധികം ഉൽപന്നങ്ങൾ ഷോപ്പിങ് മേളയിൽ അണിനിരന്നിട്ടുണ്ട്. മാത്രമല്ല, ബിരിയാണികൾ മുതൽ വിവിധയിനം കറികൾ വരെ, ജനപ്രിയ തെരുവു ഭക്ഷണങ്ങൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, കൂടാതെ, മറ്റു പല പലഹാരങ്ങൾ എന്നിവയും ചൂടുള്ള ഭക്ഷണങ്ങളുടെ ഒരു വലിയ ശ്രേണിയും മേളയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്.
ഇതുപോലൊരു ഉത്സവത്തിലൂടെ ഇന്ത്യൻ സംസ്കാരത്തിെൻറ തനത് സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിൽ തങ്ങൾ എന്നും അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.