ദമ്മാം: മീഡിയവണ്‍ 'ഷെല്‍ഫി'ന്റെ സൗദി കിഴക്കന്‍ പ്രവിശ്യതല സബ്സ്ക്രിപ്ഷൻ കാമ്പയിന് തുടക്കമായി. അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. സിന്ധു വിനു ആദ്യ വരിചേര്‍ന്ന് കാമ്പയിന്‍ ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറാന്‍ മീഡിയവണിനു കഴിഞ്ഞുവെന്ന് അവർ പറഞ്ഞു. മീഡിയവണ്‍ കിഴക്കന്‍ പ്രവിശ്യ കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ശാഫി, എ.കെ. അസീസ്, മുജീബുറഹ്മാന്‍, മുഹമ്മദ് റഫീഖ്, സിറാജ് അബ്ദുല്ല, റഷീദ് ഉമര്‍, സഫ്വാൻ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.