റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നോർക്ക ഹെൽപ് ഡെസ്കിന് തുടക്കമായി. ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ വിവിധ സേവനങ്ങള്‍, നോർക്ക ഐ.ഡി കാർഡ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും പ്രവാസി ക്ഷേമപദ്ധതിയിൽ അംഗങ്ങളാകാനുള്ള അവസരങ്ങൾ അടക്കം വിനിയോഗിക്കാൻ ഹെൽപ് ഡെസ്കിൽ അവസരമുണ്ടാവും. വെളളിയാഴ്ചകളിൽ ഉച്ചക്കുശേഷം മൂന്നു മുതൽ വൈകീട്ട് ആറുവരെ ഈ അവസരം ഉണ്ടായിരിക്കും. പ്രോഗ്രാം ചെയർമാൻ സക്കീർ ധാനത്ത് അധ്യക്ഷത വഹിച്ചു.
ഫൈസൽ ബാഹസ്സൻ, സലീം അർത്തിയിൽ, യഹിയ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലങ്കോട്, അശ്റഫ് കിഴിപ്പുള്ളിക്കര, ജോൺസൺ മാർക്കോസ്, അശ്റഫ് മേച്ചേരി എന്നിവർ സംസാരിച്ചു.
നോർക്ക ഹെൽപ് ഡെസ്കിൽ വഹീദ് വാഴക്കാട്, സാബു കല്ലോലി ഭാഗം, ജംഷീർ ചെറുവണ്ണൂർ, ജംഷാദ് തുവ്വൂർ, ജെറിൻ തൃശൂർ, നിസാം കൊല്ലം, നിഹാസ് പാലക്കാട്, സോണി പാറക്കൽ, മൊയ്തീൻ പാലക്കാട്, മുമ്പിൻ മാത്യു കോട്ടയം, നൗഷാദ് ഇടുക്കി എന്നിവർ സേവനങ്ങൾ നൽകി.
നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, എം.ടി. ഹർഷാദ്, ബഷീർ കോട്ടയം, ശരത് സ്വാമിനാഥൻ, ഷഫീഖ് പുരക്കുന്നിൽ, ഷാജി മടത്തിൽ, ഷിബു ഉസ്മാൻ, മജു സിവിൽ സ്റ്റേഷൻ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും ജോയന്റ് കൺവീനർ അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.