യാംബു: സൗദി അറേബ്യയുടെ വികസന നിധിയുടെ ഉപഹാരമായി ജോർഡൻ തലസ്ഥാന നഗരമായ അമ്മാനിൽ ട്രാഫിക് ഇൻറർസെക്ഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. മർജ് അൽ ഹമ്മാം ഏരിയയിൽ ട്രാഫിക് ഇൻറർസെക്ഷനുകൾ, അമ്മാൻ -ചാവുകടൽ റോഡ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 19 ദശലക്ഷം ഡോളറാണ് വകയിരുത്തിയിട്ടുള്ളത്. ജോർഡനും സൗദിയും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗവും ഗതാഗത മേഖലയിൽ സൗദി നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്താനും വഴിവെക്കുന്നതാണ് ഈ പദ്ധതി.
ജോർഡൻ പൊതുമരാമത്ത്, ഭവന നിർമാണ വകുപ്പ് മന്ത്രി യഹ്‌യ അൽ കസബി, ജോർഡനിലെ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി നാസർ അൽ സ്രൈദ, ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, മധ്യപൗരസ്ത്യ-വടക്കൻ ആഫ്രിക്ക മേഖലയിലെ സൗദി വികസന നിധിയുടെ ഡയറക്ടർ ജനറൽ എൻജി. ബന്ദർ ബിൻ അബ്ദുല്ല അൽ ഉബൈദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ പൂർത്തീകരണം വഴി ജോർഡനിലെ റോഡ് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് വിലയിരുത്തുന്നു. സൗദി അറേബ്യ, വികസനത്തിനായുള്ള പൊതുനിധി വഴി ജോർഡനിലെ പല വികസന പദ്ധതികൾക്കും ഗ്രാൻഡുകളും വായ്പകളുമായി ഇതുവരെ ഏകദേശം രണ്ടു ശതകോടി ഡോളർ നൽകിയിട്ടുണ്ടെന്ന് അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ചൂണ്ടിക്കാട്ടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.