സ​മു​ദ്ര​മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ദേ​ശീ​യ പ​രി​സ്ഥി​തി അ​നു​വ​ർ​ത്ത​ന കേ​ന്ദ്രം ത​ബൂ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

സമുദ്രമലിനീകരണം തടയാൻ പദ്ധതിക്ക് തുടക്കം

യാംബു: സൗദിയിൽ സമുദ്ര, ജല, പരിസ്ഥിതി മലിനീകരണം തടയാൻ ദേശീയ പരിസ്ഥിതി അനുവർത്തനകേന്ദ്രം നൂതന പദ്ധതിക്ക് തുടക്കംകുറിച്ചു. സമുദ്ര എണ്ണ മലിനീകരണം തടയുന്നതിനുള്ള നൂതന പദ്ധതി പ്രഖ്യാപനവും പരിശീലനവും തബൂക്ക് മേഖലയിൽ കഴിഞ്ഞ ദിവസം നടന്നു. നാഷനൽ സെന്റർ ഫോർ എൻവയൺമെന്റൽ കംപ്ലയൻസാണ് (എൻ.സി.ഇ.സി) പരിപാടി ഒരുക്കിയത്. സമുദ്രത്തിന്റെയും തീരദേശ പരിസ്ഥിതിയുടെയും സുസ്ഥിര പരിപാലനവും കടൽജലത്തിന്റെ ശുദ്ധപ്രകൃതി നിലനിർത്താനുമാണ് പുതിയ പദ്ധതികളുടെ ശാസ്ത്രീയമായ പരിശീലന പദ്ധതികൾ അധികൃതർ കാര്യക്ഷമമാക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അമ്പതിലധികം സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രസന്റേഷനുകൾ അവതരിപ്പിച്ചു. റെസ്പോൺസ് ഏഴ് എന്ന പേരിലായിരുന്നു പരിപാടി.

രാജ്യത്തെ ജലാശയങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിയമനടപടികൾ കാര്യക്ഷമമാക്കാനും മലിനീകരണം പൂർണമായും തടയാനും വിവിധ ആസൂത്രണ പരിപാടികളാണ് അധികൃതർ കൂടുതൽ ഊർജിതമാക്കാനൊരുങ്ങുന്നത്. സമുദ്രമലിനീകരണം നടത്തിയാൽ കുറ്റക്കാർക്ക് വൻ പിഴയാണ് ലഭിക്കുക. കപ്പലുകൾ പരിശോധിക്കാനും അന്താരാഷ്ട്ര സമുദ്ര കരാറുകളും നിയമങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താനും സൗദി തുറമുഖ അതോറിറ്റിയുമായും പൊതുഗതാഗത അതോറിറ്റിയുമായും ദേശീയ പരിസ്ഥിതി അനുവർത്തന കേന്ദ്രം സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കാനും പരിപാടിയിൽ പ്രഖ്യാപിച്ചു.

എൻ.സി.ഇ.സി എക്‌സിക്യൂട്ടിവ് ഡയറക്ടർ അലി അൽ ഗംദിയുടെയും പ്രമുഖമായ പൊതു-സ്വകാര്യ മേഖല സ്ഥാപന മേധാവികളുടെയും സാന്നിധ്യത്തിൽ തബൂക്ക് മേഖലയുടെ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഹഖ്ബാനിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്തെ കിഴക്കൻ മേഖലയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലന പരിപാടി ഒരുക്കിയിരുന്നു. 500ലധികം പേർ പങ്കെടുത്ത പരിപാടിയിൽ ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. കടലിലെ എണ്ണച്ചോർച്ചയുടെയും മലിനീകരണമുണ്ടാകുന്ന പ്രദേശങ്ങളുടെയും സ്ഥലങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ പ്രത്യേക പരിശീലനക്കളരിയും വൈവിധ്യമാർന്ന സമുദ്ര അറിവുകൾ കോർത്തിണക്കി പ്രദർശനവും എൻ.സി.ഇ.സി തബൂക്കിൽ നടത്തിയ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 

Tags:    
News Summary - Launch of the project to prevent marine pollution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.