ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫിയ്യയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി റപ്രസെന്റേറ്റിവ് കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂർ യോഗം ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് ശക്തികൾ അവരുടെ അജണ്ട നടപ്പാക്കാനായി രാജ്യമൊട്ടാകെ കലാപത്തിനും വംശഹത്യക്കും തക്കംപാർത്തുകഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി നാഷനൽ സെക്രട്ടറി അബ്ദുൽ ഗനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളായി ആലിക്കോയ ചാലിയം (പ്രസി.), ഹനീഫ കടുങ്ങല്ലൂർ (ജന. സെക്ര.), മുജാഹിദ് പാഷ ബാംഗ്ലൂർ (വൈസ് പ്രസി.), അൽ അമാൻ അഹ്മദ് നാഗർകോവിൽ, ഫിറോസ് അഹ്മദ് ലഖ്നോ (സെക്ര.), അബ്ദുൽ നാസർ മംഗളൂരു, അബ്ദുൽ മത്തീൻ മൈസൂർ, സയ്യിദ് ഷാദ് അഹ്മദ് ഇൻഡോർ, മുഖറം ഖാൻ ബാംഗ്ലൂർ, പി.എം. മുനീർ ഗുരുവായൂർ, റഊഫ് ചേറൂർ, മുബഷിർ കരുളായി (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.