മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ഭരണത്തുടർച്ചയുണ്ടാവും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും പഞ്ചായത്ത് ഭരണം ജനം ഏൽപിക്കും എന്നാണ് ആ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കരുതുന്നത്. പ്രസിഡൻറ് ഇ.എ. സുകുവിെൻറ നേതൃത്വത്തിൽ വഴിക്കടവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെയാണ്. ലൈഫ് ഭവന പദ്ധതിയിലൂടെ മലപ്പുറം ജില്ലയിൽ ഏറ്റവും അധികം വീടുകൾ നൽകിയത് വഴിക്കടവ് പഞ്ചായത്ത് ആണ്, 362 വീടുകൾ. അതുപോലെത്തന്നെ നിരവധി ഗ്രാമീണ റോഡുകൾ. വഴിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുക്കാനും ഇടതുപക്ഷ ഭരണസമിതിക്ക് കഴിഞ്ഞു. നാഷനൽ ക്വാളിറ്റി അഷ്വറൻസ് പുരസ്‌കാരം ആണ് തേടിയെത്തിയത്.
സംസ്ഥാനത്തെ ആറ് ആശുപത്രികൾക്കാണ് ഇൗ പുരസ്കാരം ലഭിച്ചത്. അതിലൊന്ന് വഴിക്കടവിലേക്ക് വന്നു. കേരള സർക്കാറിെൻറ വികസന നേട്ടങ്ങൾ കേവലം അവകാശവാദങ്ങളല്ല. ആരോഗ്യരംഗത്തെ ലോക ശ്രദ്ധയിൽ എത്തിച്ച നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വൻ കുതിപ്പ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിന് ഊർജം പകർന്നത്, നടക്കില്ലെന്ന് പലരും പറഞ്ഞ ഗെയിൽ പദ്ധതിയുടെ വിജയം, 600 രൂപയായിരുന്ന സാമൂഹിക പെൻഷൻ 1400 ആക്കി മുടങ്ങാതെ ലഭ്യമാക്കിയത്,
കോവിഡ് കാലത്ത് എല്ലാവർക്കും സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ നൽകിയത്- ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്ന നടപടികളാണിതെല്ലാം. ഇന്ത്യയിലെ വർഗീയ ഫാഷിസ്റ്റ് ഭരണകൂടം ദുഷ്ടലാക്കോടെ നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ പൗരത്വ ബില്ലിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത ധീരമായ നിലപാട് മുസ്ലിം സമുദായത്തിനകത്ത് വൻ സ്വീകാര്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.