ജിദ്ദ: സൗദിയിൽ കഴിഞ്ഞദിവസം മുതൽ സ്ത്രീകൾ വാഹനമോടിക്കാൻ തുടങ്ങിയതോടെ മലയാളി സ്ത്രീകൾക്കും ലൈസൻസുകൾ കിട്ടിതുടങ്ങി. തിരുവനന്തപുരം മുളവന സ്വദേശിനി ഡോ. ഇന്ദു ചന്ദ്രശേഖരനാണ് ബുധനാഴ്ച രാവിലെ മക്കയിൽ വെച്ച് ലൈസൻസ് കിട്ടിയത്. 20 വർഷമായി ഇന്ത്യൻ ലൈസൻസുള്ളവർ ബുധനാഴ്ച രാവിലെയാണ് ടെസ്റ്റിന് ഹാജരായത്.
ഓൺലൈനിൽ അപേക്ഷ നൽകി മക്കയിൽ ടെസ്റ്റിന് ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ന് ടെസ്റ്റിന് എത്തിയത്. ടെസ്റ്റിൽ പാസായി ഉടനെ തന്നെ ലൈസൻസ് ലഭിക്കുകയും ചെയ്തു. ലൈസൻസ് കിട്ടിയ ഉടനെ ജിദ്ദയിൽ താമസിക്കുന്ന ഇവർ സ്വയം വാഹനമോടിച്ച് ജിദ്ദയിലെത്തുകയും ചെയ്തു. കൂടെ ജിദ്ദയിൽ ബിസിനസ് നടത്തുന്ന ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി നൗഷാദും ഉണ്ടായിരുന്നു.
ജിദ്ദയിൽ ടെസ്റ്റിന് കൂടുതൽ പേർ ഉള്ളത് കൊണ്ട് മാസങ്ങൾ കഴിഞ്ഞിട്ടാണ് ടെസ്റ്റിന് അനുമതി കിട്ടുന്നത്. അതുകൊണ്ടാണ് മക്ക തെരഞ്ഞെടുത്തത്.
ജിദ്ദ നാഷണൽ ആശുപത്രിയിൽ ഇേൻറണൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഇന്ദു മെഡിസിൻ വിഭാഗത്തിെൻറ മേധാവിയാണ്. 13 വർഷമായി ജെ.എൻ.എച്ചിൽ ജോലി ചെയ്യുന്നു.മക്കൾ: സാവരിയ്യ. ശയാൻ. പടിഞ്ഞാറൻ മേഖലയിൽ ആദ്യ ഡ്രൈവിങ് ലൈസൻസ് ലഭിച്ച മലയാളി വനിത ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.