വാഹന റിപ്പയറിങ് രംഗത്തെ 15 ​​ജോലികൾക്ക്​​ ലൈസൻസ്​ നിർബന്ധമാക്കുന്നു

ജിദ്ദ: വാഹന റിപ്പയറിങ്​ മേഖലയിലെ 15 ജോലികൾക്ക്​ 2023 ജൂൺ മുതൽ തൊഴിൽ ലൈസൻസ്​ നിർബന്ധമാക്കുന്നു. കാർ റിപ്പയറിങ്​ മേഖലയിൽ സാ​ങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്ന ലൈസൻസ്​ ആവശ്യമുള്ള തസ്തികകൾ ഏതൊക്കെയെന്ന്​ മുനിസിപ്പൽ-ഗ്രാമീണകാര്യ-ഭവന മന്ത്രാലയം വ്യക്തമാക്കി​. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല.

റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ടേണിങ്​ ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിൻറനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിൻറർ​, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ​ എന്നീ ​തൊഴിലുകൾക്കാണ്​ ലൈസൻസ്​ നിർബന്ധം.

വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന്​ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്​​. വിദഗ്​ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്​. ഇത് സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും.

ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. ലൈസൻസുള്ള വിദഗ്ധ തൊഴിലാളികളുമായിട്ടാണ്​ ഇടപാടുകൾ നടത്തേണ്ടതെന്നും ലൈസൻസ് ഉണ്ടോയെന്ന്​ ഉറപ്പുവരുത്തണമെന്നും ഗുണഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

നൽകുന്ന സേവനത്തിന്റെ ഗുണനിലവാരവും അപകടങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവും ഇത്​ ഉറപ്പാക്കും​. തൊഴിൽ ലൈസൻസിനായി നിശ്ചയിച്ച ലിങ്കിലൂടെ പ്രവേശിച്ചാൽ ലളിതവും എളുപ്പവുമായ ഘട്ടങ്ങളിലൂടെ ലൈസൻസ്​​ നേടാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - License is made mandatory for 15 jobs in the field of vehicle repairing.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.