ജിദ്ദ ചരിത്രമേഖലയിലെത്തിയ ഫുട്ബാൾ താരം മെസ്സി ടൂറിസം സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് ആലു സഊദിനോടൊപ്പം

ജിദ്ദ: സൗദിയിലെത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ജിദ്ദ ചരിത്രമേഖല സന്ദർശിച്ചു. ടൂറിസം എക്സിക്യൂട്ടിവ് ആൻഡ് സ്ട്രാറ്റജിക് അഫയേഴ്സ് സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് ആലു സഊദിനോടൊപ്പമായിരുന്നു സന്ദർശനം. സൗദി ടൂറിസം അംബാസഡറായി നിയമിതനായ മെസ്സി ജിദ്ദയിൽ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കളോടൊപ്പം എത്തിയത്. ജിദ്ദ സീസൺ പരിപാടിയിലും ചെങ്കടൽ പര്യവേക്ഷണത്തിലും അദ്ദേഹം പങ്കെടുക്കും. പൗരാണിക പ്രൗഢിയുള്ള ജിദ്ദയുടെ ചരിത്രവും കലയും അതിഥികളിൽ മതിപ്പ് സൃഷ്ടിച്ചതായി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഹൈഫ ബിൻത് മുഹമ്മദ് കുറിച്ചു. മെസ്സിയും സുഹൃത്തുക്കളും ചരിത്രമേഖല സന്ദർശിക്കുന്ന പടവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു. ജിദ്ദയും അവിടത്തെ ജനങ്ങളും ആദ്യ കാഴ്ചയിൽതന്നെ സന്ദർശകരുടെ മനംകവർന്നതായും പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Lionel Messi visits the historic site of Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.