അൽഖോബാർ: ലോക്ഡൗണിെൻറ മറവിൽ ഭരണഘടനാ വിരുദ്ധമായ പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത നേതാക്കളെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി ജയിലിലടക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നടപടികൾക്കെതിരെ പ്രവാസി സാംസ്ക്കാരികവേദി അൽഖോബാർ ഘടകം പ്രതിഷേധിച്ചു. വിദ്യാർഥി രാഷ്ട്രീയ നേതാവ് സഫൂറ സർഗാർ, മീരാൻ ഹൈദർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഗൗതം നവലാഖ, ആനന്ദ് തെൽതുംബ്ഡെ, സിദ്ധാർഥ വരദരാജൻ, ഡോ. സഫറുൽ ഇസ്ലാം ഖാൻ തുടങ്ങിയവർക്കെതിരെയുളള കള്ളക്കേസുകൾ, അറസ്റ്റുകൾ പോലുള്ള നടപടികൾക്കെതിരെ കേരളത്തിൽ വെൽെഫയർ പാർട്ടി ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അൽഖോബാർ മേഖലയിലെ ജില്ല, മേഖല കമ്മിറ്റികളും വനിതാഘടകങ്ങളും ഒരേദിവസം വിവിധ സംഗമങ്ങൾ നടത്തിയാണ് പ്രതിഷേധിച്ചത്. മുഖ്യധാരാ മതേതര പാർട്ടികൾ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തു വരണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഇൗസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് എം.കെ. ഷാജഹാൻ, പ്രസിഡൻറ് സിറാജ് തലശ്ശേരി, ജനറൽ സെക്രട്ടറി അൻവർ സലീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.