റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് സുദീർഘ ജോലി കരാർ നൽകാനുള്ള പുതിയ പദ്ധതിയെക്കുറിച്ച് സൗദി മാനവവിഭവ ശേഷി മന്ത്രാലയം ആേലാചിക്കുന്നു. 10 വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് സാധ്യതകള്‍ ആരായുന്നത്.
തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നതുമൂലമുള്ള അനിശ്ചിതത്വവും പ്രതിസന്ധിയും സ്പോൺസർഷിപ് നിയമത്തിെൻറ ദുരുപയോഗവും തടയുന്നതിനാണ് പുതിയ നീക്കം.
തൊഴില്‍ നിയമത്തിലെ 83ാം ഖണ്ഡിക ഭേദഗതി ചെയ്താണ് പുതിയ പദ്ധതി കൊണ്ടുവരാൻ ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എൻജി. ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. ദീര്‍ഘകാല തൊഴിൽ കരാറിനുള്ള സാധ്യതകള്‍ പഠിച്ചുവരുകയാണ്. 10 വര്‍ഷം വരെ നീളുന്നതായിരിക്കും ഇൗ കരാറെന്നും അദ്ദേഹം വിശദീകരിച്ചു. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു സെക്രട്ടറി.
തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് നിയമം ആവിഷ്കരിക്കുന്നത്.
തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മത്സരിക്കുന്ന രീതിയില്‍ രണ്ടുവര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നതാണ് നിലവിലെ 83ാം ഖണ്ഡിക. എന്നാല്‍, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം കൊണ്ടുവരാൻ ആലോചിക്കുന്നത്.
തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും 10 വര്‍ഷ കരാര്‍ നടപ്പാക്കുകയെന്നും തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍, തൊഴിലാളി കരാര്‍ പാലിക്കാതിരുന്നാല്‍ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാന്‍ അനുവാദമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.