റിയാദ്/കെയ്റോ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്. ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്റോയിലുള്ള റീജനൽ ഓഫിസ് ഗസ്സയിലെത്തിക്കുന്നത്. ഈജിപ്ത് റെഡ് ക്രസൻറ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. റാമി അൽ നാസറിനാണ് ലുലു ഈജിപ്ത് ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജനൽ ഡയറക്ടർ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജർ ഹാതിം സായിദ് എന്നിവർ ചേർന്ന് സഹായങ്ങൾ കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസൻറ് അധികൃതർ അൽ റഫ അതിർത്തി വഴി അരീഷ് പട്ടണത്തിൽ എത്തിക്കുമെന്ന് റാമി അൽ നാസർ അറിയിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് ലുലു ഗ്രൂപ് കൈമാറിയെതെന്നും ഇതിന് ലുലു ഗ്രൂപ്പിനോടും ചെയർമാൻ എം.എ. യുസഫലിയോടും നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50 ടൺ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലുലു കൈമാറിയത്. യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച ‘തരാഹും ഫോർ ഗസ്സ’യുമായും ലുലു ഗ്രൂപ് കൈകോർക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സഹായങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
യു.എ.ഇ. റെഡ് ക്രസൻറ് മുഖേനയാണ് ഈ സഹായങ്ങൾ ഗസ്സയിലേക്ക് അയക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുമായും ലുലു ഗ്രൂപ് പങ്ക് ചേരുന്നുണ്ട്.
യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ബഹ്റൈൻ ലുലു ഗ്രൂപ് 25,000 ദിനാർ (55 ലക്ഷം രൂപ) ബഹ്റൈനി റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനന് ഇതിനകം കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.