ദമ്മാം: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ കിങ്ഡം ഷെഫ് പാചക മത്സരത്തിെൻറ ആദ്യഘട്ടം വ്യാഴാഴ്ച ദമ്മാം ലുലുമാളിൽ നടക്കും. തൊട്ടടുത്ത ദിവസങ്ങളിൽ യാഥാക്രമം റിയാദിലും ജിദ്ദയിലും മത്സരങ്ങൾ നടക്കും. ലുലുവിനുവേണ്ടി ഈ മത്സരങ്ങൾ ഒരുക്കുന്നത് 'ഗൾഫ് മാധ്യമ'മാണ്. ലുലുവിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 'വേൾഡ് ഫുഡ്' ഫെസ്റ്റിെൻറ ഭാഗമായാണ് മത്സരം.
ദമ്മാമിലെ പാചക വിദഗ്ധരെ തെരഞ്ഞെടുക്കുന്ന മത്സരത്തോടൊപ്പം മലയാള രുചിപ്പെരുമയിലൂടെ ലോകപ്രശസ്തനായി മാറിയ പാചകകലയിലെ വിദഗ്ധൻ സുരേഷ് പിള്ളയെന്ന 'ഷെഫ് പിള്ള'യുടെ പാചക പ്രകടനവും അരങ്ങേറും. ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വിഭവമായി മാറിയ ഷെഫ് പിള്ളയുടെ 'ഫിഷ് നിർവാണ'യുടെ ലൈവ് പാചകമാണ് പരിപാടിയുടെ മുഖ്യആകർഷണം. പ്രമുഖ ടി.വി അവതാരകൻ മിഥുൻ രമേശ് പരിപാടികൾ നിയന്ത്രിക്കാനെത്തും. ഒപ്പം ചടുലമായ നൃത്തനൃത്യങ്ങളും ഈ സംഗമത്തിന് മാറ്റ്ു കൂട്ടും. കോവിഡ് പ്രതിസന്ധിയുടെ ആകുലതകൾ പെയ്തൊഴിയുന്ന ഈ കാലത്ത് പ്രതീക്ഷയും കൗതുകവും ആഹ്ലാദവും പടർത്തുന്ന തികച്ചും വ്യത്യസ്തമായ ഒരു സംഗമമാണ് വ്യാഴാഴ്ച ലുലു മാളിൽ അരങ്ങേറുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പാചകമത്സരത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. അവസാന റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് മാത്രമാണ് മത്സരത്തിൽ മാറ്റുരക്കാനാവുക. സമൂഹ മാധ്യമങ്ങളിലുടെ ഏറെ ശ്രദ്ധേയനായ ഷെഫ് പിള്ളയുടെ പാചക പ്രകടനങ്ങൾക്ക് ആകാംക്ഷപൂർവം കാത്തിരിക്കുകയാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.