മക്ക: ഞായറാഴ്ച വൈകീട്ട് മക്കയിലുണ്ടായ പൊടിക്കാറ്റില്‍ കെട്ടിടത്തിെൻറ ഭിത്തി തകര്‍ന്ന് രണ്ട് ഏഷ്യന്‍ വംശജർ മരിച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. റെഡ് ക്രസൻറ് വളണ്ടിയര്‍മാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഞായറാഴ്ച മക്കയില്‍ മഴ പെയ്തിരുന്നു. മക്ക കൂടാതെ അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും മഴ പെയ്തിരുന്നു. ഇവിടെ എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി ത്വാഇഫിലെ വാദി അല്‍ അമറജില്‍ മഴക്കിടെ കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. വെള്ളക്കെട്ടിലായിരുന്നു അപകടം. സിവില്‍ ഡിഫൻസ് അധികൃതര്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അറഫയിൽ നാല് ഹാജിമാർ മരിച്ചു
മക്ക: അറഫ സംഗമത്തിനിടെ നാല് ഹാജിമാർ മരിച്ചതായി ഹജ്ജ് സുരക്ഷാകാര്യമേധാവി അറിയിച്ചു. നാലുപേരുടേതും സ്വാഭാവിക മരണമാണ്. പ്രായം ചെന്ന ഹാജിമാരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.