വായന തുടരാം, നേരിനൊപ്പം ചേർന്നിരിക്കാം നാടിനൊപ്പം' എന്ന ശീർഷകത്തിൽ നടക്കുന്ന മാധ്യമം കാമ്പയിന് തനിമ ജുബൈൽ സോണിൽ തുടക്കം കുറിച്ചപ്പോൾ

ജുബൈലിൽ മാധ്യമം പ്രചാരണ കാമ്പയിൻ ആരംഭിച്ചു

ജുബൈൽ: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മാധ്യമം പ്രചാരണ കാമ്പയിന് ജുബൈലിൽ തുടക്കമായി. 'വായന തുടരാം, നേരിനൊപ്പം ചേർന്നിരിക്കാം നാടിനൊപ്പം' എന്ന തലക്കെട്ടിലാണ് കാമ്പയിൻ നടക്കുന്നത്. തനിമ ജുബൈൽ പ്രസിഡന്റ് സലാഹുദ്ദീൻ ചേന്ദമംഗലൂർ ഉദ്ഘാടനം നിർവഹിച്ചു. കാമ്പയിൻ കോഓഡിനേറ്റർ മുനീർ കെ.പി കാമ്പയിൻ വിശദീകരണം നടത്തി.

കാമ്പയിൻ കാലത്ത് മുൻകൂട്ടി പണമടച്ച് വരിചേരുന്നവർക്ക് നിരവധി ഓഫറുകളുമാണ് ലഭ്യമാവുക. മാധ്യമം പത്രവും കുടുംബം മാസികയും പതിനൊന്ന് മാസത്തേക്ക് 120 റിയാൽ, മാധ്യമം പത്രം ഒരു വർഷത്തേക്ക് 130 റിയാൽ, മാധ്യമം പത്രം അഞ്ച് വർഷത്തേക്ക് 600 റിയാൽ, മാധ്യമം പത്രവും കുടുംബം മാസികയും മാധ്യമം വീക്കിലിയും പത്ത് മാസത്തേക്ക് 160 റിയാൽ, മാധ്യമം പത്രം അഞ്ച് എണ്ണവും കുടുംബം മാസികയും മാധ്യമം വീക്കിലിയും ഒരു വർഷത്തേക്ക് 305 റിയാൽ, നിങ്ങൾ നിർദേശിക്കുന്ന രണ്ട് പേർക്ക് മാധ്യമം പത്രം ഒരു വർഷത്തേക്ക് 240 റിയാൽ എന്നിങ്ങനെയാണ് കാമ്പയിൻ നിരക്കുകൾ.

നാസർ ഓച്ചിറ, സലിം ആലപ്പുഴ, മുഹമ്മദലി തളിക്കുളം, യൂസുഫ്, നജീബ്, അൻവർ സാദിഖ്, മുബാറക്, റിയാസ്, റയ്യാൻ മൂസ, ശാക്കിർ കടലുണ്ടി, ജബീർ പെരുമ്പാവൂർ, അബ്ദുൽ റഹീം, അക്ബർ, ശിഹാബ് മങ്ങാടൻ, ശിഹാബുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കും വരി ചേരുന്നതിനും 059 146 4692 എന്ന നമ്പറിൽ വിളിക്കാം.

Tags:    
News Summary - Madhyamam Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT