'ഗൾഫ് മാധ്യമം കുടുംബം മാഗസിൻ’ ജിദ്ദതല പ്രകാശനം ഡോ. വിനീത പിള്ള, സക്കീന ഓമശ്ശേരിക്ക് കോപ്പി നൽകി നിർവഹിക്കുന്നു.

'ഗൾഫ് മാധ്യമം കുടുംബം മാഗസിൻ' ജിദ്ദതല പ്രകാശനം നടന്നു

ജിദ്ദ: പുതിയ വർഷത്തെ വരവേറ്റുകൊണ്ട് നിരവധി ആകർഷക വിഭവങ്ങളുമായി പുറത്തിറങ്ങിയ ഗൾഫ് മാധ്യമം കുടുംബം മാഗസിന്റെ ജിദ്ദതല പ്രകാശനം നടന്നു. കോവിഡ് മഹാമാരി സൗദിയിൽ അതിതീവ്രമായി നിലനിന്നിരുന്ന സമയത്തും ശേഷവുമെല്ലാം പ്രവാസികൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കൃത്യമായ ബോധവൽക്കരണം നൽകുകയും സാന്ത്വനമായി നിലകൊള്ളുകയും ചെയ്ത ശറഫിയ്യ അൽറയാൻ പൊളിക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്ന ഡോ. വിനീത പിള്ള, എഴുത്തുകാരി സക്കീന ഓമശ്ശേരിക്ക് കോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം നടത്തിയത്.

ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ ജിദ്ദ കോർഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച് ബഷീർ, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, മീഡിയവൺ മാർക്കറ്റിങ് മാനേജർ റിജോ ഇസ്മാഈൽ, ഗൾഫ് മാധ്യമം ജിദ്ദ മാർക്കറ്റിങ് എക്സിക്യുട്ടീവ് പി.കെ സിറാജ്, അൽറയാൻ പൊളിക്ലിനിക് സൂപ്പർവൈസർ പി.സി.എ റഹ്മാൻ എന്ന ഇണ്ണി, സ്റ്റാഫ് നഴ്സ് ഷഹർബാൻ എന്നിവർ പങ്കെടുത്തു. രണ്ട് വാള്യങ്ങളായി പ്രസിദ്ധീകരിച്ച ജനുവരി ലക്കത്തിൽ വിവിധ ഹെൽത്ത് ടിപ്പുകൾ, അനുഭവക്കുറിപ്പുകൾ, പേരൻറിങ് തുടങ്ങിയ നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ കോവിഡാനന്തര കാലത്ത് ജീവിതം എങ്ങിനെ സന്തോഷകരമാക്കാം എന്ന് ചർച്ച ചെയ്യുന്ന 'ഹാപ്പിനെസ്' എന്ന ബുക്ക്ലെറ്റും ഇതോടൊപ്പമുണ്ട്. ജിദ്ദ, മക്ക, മദീന, യാംബു, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഗൾഫ് മാധ്യമം ലഭിക്കുന്ന ബഖാലകൾ തുടങ്ങിയവയിൽ കുടുംബ മാഗസിൻ ലഭിക്കുന്നതാണ്. 10 റിയാലാണ് വില. കോപ്പി ആവശ്യമുള്ളവർക്ക് 0559280320 (ജിദ്ദ), 0503713248 (മക്ക, ത്വാഇഫ്), 0502009835 (മദീന), 0534171053 (അബ്ഹ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.