റിയാദ്: മീഡിയവണ്ണിനെതിരെ കേന്ദ്രഗവണ്മൻറ് ഏർപ്പെടുത്തിയ വിലക്ക് റദ്ദ്ചെയ്തു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ മാധ്യമം-മീഡിയാവൺ സൗദി എക്സിക്യൂട്ടിവ് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. മീഡിയാവണ്ണിന് മാത്രമല്ല ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങൾക്കും ആഹ്ലാദം നൽകുന്ന വിധിയാണിതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്രഗവൺമെൻറ് നൽകിയ സീൽഡ്കവറിലെ തെളിവുകളും ആവശ്യങ്ങളും പരിഗണിക്കാതിരുന്ന പരമോന്നത നീതിപീഠം ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്യത്തെ ഉയർത്തി പിടിച്ചിരിക്കുകയാണ്. ഗവൺമെൻറിെൻറ വാദമുഖങ്ങൾക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ മാധ്യമ മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
മീഡിയാവണ്ണിന് വിലക്ക് എർപ്പെടുത്തിയ സമയത്ത് പിന്തുണ അറിയിച്ച് ഒപ്പം നിന്ന സൗദി അറേബ്യയിലെ പ്രവാസി സംഘടനകൾക്കും മീഡിയാഫോറം പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർ, പൗരപ്രമുഖർ എന്നിവർക്കും മീഡിയവണ്ണിനെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്കും മാധ്യമം മീഡിയാവൺ എക്സിക്യൂട്ടീവ് കമ്മിറ്റി സൗദി ഘടകം പ്രത്യേകം നന്ദി അറിയിക്കുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.