കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബ്ബാസിയ മദ്റസ 2023-2024 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും കുടുംബസംഗമവും ‘അന്നുജൂം -2024’എന്ന എന്ന പേരിൽ സംഘടിപ്പിച്ചു. ജലീബ് അബ്ദുറഹ്മാനുബ്നു ഔഫ് മസ്ജിദിൽ നടന്ന പരിപാടി വിസ്ഡം പണ്ഡിത സഭ സെക്രട്ടറി ഷമീർ മദനി ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സമീർ മദനി കൊച്ചി അധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളെ കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൺ പ്രഖ്യാപിച്ചു.
ഷെസ സമീർ, ഫർഹ സി.എൽ, ഫർഹാൻ ശാഹുൽ, ഇഷാൻ മുഹമ്മദ്, നുഹൈം അബ്ദുൽ ഗഫൂർ, റയ്യാൻ ഷാഹിദ്, അബ്ദുല്ല മുഹമ്മദ്, സഹീം മുഹമ്മദ്, അബ്ദുറഹ്മാൻ എന്നിവർ വിവിധ ക്ലാസുകളിൽ നിന്ന് ഒന്നാം റാങ്കിന് അർഹരായി. റമദാനില്‍ രക്ഷിതാക്കള്‍ക്ക് നടത്തിയ ഓൺലൈൻ ക്വിസ്, വിദ്യാർഥികൾക്ക് നടത്തിയ റമദാൻ ടാസ്ക് പ്രവർത്തന പദ്ധതി എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. അസ്ലം ആലപ്പുഴ സമ്മാന വിതരണം നിയന്ത്രിച്ചു. കെ.കെ.ഐ.സി ജനറല്‍ സെക്രട്ടറി സുനാഷ് ശുക്കൂര്‍, വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് എന്നിവർ ആശംസകള്‍ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.