യാംബു: സമസ്ത ഇസ്ലാമിക് സെന്റർ കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന നൂറുൽ ഹുദ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. അൻപതിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. സൗദി യാംബു എസ്.ഐ.സി കമ്മിറ്റി പ്രസിഡന്റ് ഡോ.ഷഫീഖ് ഹുസൈൻ ഹുദവി 'അലിഫ്' എന്ന അക്ഷരം ബോർഡിൽ എഴുതി പുതു വിദ്യാർഥികളെക്കൊണ്ട് എഴുതിപ്പിച്ചായിരുന്നു പ്രവേശനോത്സവത്തിന്ന് തുടക്കം കുറിച്ചത്.എസ്.ബി.വി സെക്രട്ടറി മുഹമ്മദ് റസൽ കടുങ്ങല്ലൂർ ഖിറാഅത്ത് നടത്തി.
വിദ്യാർഥികളുമായുള്ള ചർച്ചകൾക്കും കഴിവുളള കുട്ടികളുടെ ഭക്തി ഗാനങ്ങൾക്കും മദ്റസ അദ്ധ്യാപകൻ അബ്ദു നൂർ ദാരിമിയും സ്വീകരണച്ചടങ്ങുകൾക്കും രജിസ്ടേഷനും മറ്റുമായി എസ്.ഐ.സി ചെയർമാൻ മുസ്തഫ മൊറയൂർ, മദ്റസ കമ്മിറ്റി കൺവീനർ എം.പി റഫീഖ് കടുങ്ങല്ലൂർ, എസ്.ഐ.സി നാഷനൽ കമ്മിറ്റി അംഗം ഹനീഫ അറഫ, ടൗൺ കമ്മിറ്റി സെക്രട്ടറി ഷഫീഖ്, മൂസാൻ കണ്ണൂർ, മദ്റസ അദ്ധ്യാപകരായ ഇബ്റാഹീം മാസ്റ്റർ, നൗഷാദ് കിലാനി കൊല്ലം, സൽമാൻ അൻവരി, മുഹമ്മദ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾക്ക് ഒന്നാം ക്ലാസിലേക്കും മറ്റു ക്ലാസുലേക്കും പുതിയ അഡ്മിഷനുകൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.