സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക കി​ഴി​വു​ക​ളു​മാ​യി ലു​ലു ഗ്രൂ​പ്

ജി​ദ്ദ: സൗ​ദി​യി​ലെ ക​ര, അ​തി​ർ​ത്തി സേ​ന വി​ഭാ​ഗ​മാ​യ സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച 'വാ​ജി​ബ്'​പ്രോ​ഗ്രാ​മി​നെ പി​ന്തു​ണ​ച്ചാ​ണ് ഇ​ത്ത​രം ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തെ​ന്നും ലു​ലു​വി​െൻറ സൗ​ദി​യി​ലു​ള്ള എ​ല്ലാ ശാ​ഖ​ക​ളി​ലും മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്ക് ഇൗ ​വി​ല​ക്കി​ഴി​വ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ലു​ലു ഗ്രൂ​പ്​ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ടു​ള്ള ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും വി​ല​മ​തി​പ്പും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ശി​ഷ്​​ട സേ​വ​നം ന​ൽ​കാ​നു​ള്ള ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​വു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ന​ൽ​കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ലു​ലു ഗ്രൂ​പ്​ സൗ​ദി ഡ​യ​റ​ക്ട​ർ ഷ​ഹിം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ ലു​ലു ശാ​ഖ​ക​ളി​ലും പ്ര​ത്യേ​ക ചെ​ക്കൗ​ട്ട് കൗ​ണ്ട​റു​ക​ളും അ​നു​വ​ദി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്കാ​യി ലു​ലു ഗ്രൂ​പ്​ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​നെ മ​ന്ത്രാ​ല​യ വ​ക്താ​വ് ​െല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ​ഉ​മ​രി പ്ര​ശം​സി​ച്ചു.

ലു​ലു ഗ്രൂ​പ്​ സൗ​ദി​യി​ൽ ഇ​തി​ന​കം​ത​ന്നെ പ്ര​ത്യേ​ക സ്ഥാ​നം സ്ഥാ​പി​ച്ച​താ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത മേ​ഖ​ല​യി​ലും ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ളി​ലും മ​റ്റ് വി​വി​ധ സം​രം​ഭ​ങ്ങ​ളു​മാ​യി ലു​ലു ഗ്രൂ​പ്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

സൗ​ദി നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ലു​ലു ഗ്രൂ​പ്​ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഹു​ഫൂ​ഫ് കി​ങ് അ​ബ്​​ദു​ല്ല റെ​സി​ഡ​ൻ​ഷ്യ​ൽ സി​റ്റി​യി​ലെ നാ​ഷ​ന​ൽ ഗാ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ കാ​മ്പ​സി​ൽ അ​ടു​ത്തി​ടെ ലു​ലു ഗ്രൂ​പ്പി​െൻറ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ആ​റു ശാ​ഖ​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും അ​ൽ​ഉ​മ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.