റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19-ാം വാർഷികത്തോടനുബന്ധിച്ച് ‘മൈത്രി കേരളീയം 2024’ എന്ന പരിപാടി നവംബർ ഒന്നിന് വൈകിട്ട് ഏഴ് മുതൽ റിയാദ് മലസ് ഡൂൺസ് ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഈ വർഷത്തെ മൈത്രി കേരളീയം പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമശ്രേഷ്ഠ പുരസ്കാരം ഡോ. പുനലൂർ സോമരാജൻ ഗാന്ധിഭവനും മൈത്രി ഹ്യുമാനിറ്റേറിയൻ പുരസ്കാരം നസീർ വിളയിലിനും സമ്മാനിക്കും.
പരിപാടിയിൽ ഇവർ മുഖ്യാഥിതികളായി ഇവർ പങ്കെടുക്കും. റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മയായി 2005-ൽ രൂപവത്കരിച്ച മൈത്രി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നി പ്രവർത്തിക്കുന്നു.
ഇതിനകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേർക്ക് ആശ്വാസം പകർന്നുകഴിഞ്ഞു. കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളൂടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും ലഭിച്ചിട്ടുണ്ട്.
തുടർന്നും മൈത്രിയുടെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമായിരിക്കും. 200-ലധികം കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് വേണ്ടിയാണ് ‘മൈത്രി കേരളീയം 2024’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. മൈത്രി കേരളീയം 2024-ന്റെ പോസ്റ്റർ പ്രകാശനം ഹബീബ് അബൂബക്കർ, അസീസ് വള്ളിക്കുന്ന് എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡൻറ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, പ്രോഗ്രാം കൺവീനറും അഡ്വൈസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ മജീദ് മൈത്രി, ചെയർമാൻ ബാലു കുട്ടൻ, ഫത്തഹുദ്ദീൻ, ഷാജഹാൻ മൈനാഗപ്പള്ളി, ഹുസൈൻ എന്നിവർ പങ്കെടുത്തു. മൈത്രി കേരളീയത്തോടനുബന്ധിച്ച് ഗാനമേള, വിവിധ കലാപരിപാടികൾ, ന്യത്തന്യത്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.