റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രവാസി സുരക്ഷപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പദ്ധതിക്ക് തുടക്കമായി. ബത്ഹ സബർമതി ഓഫിസിൽ നടന്ന പദ്ധതി അംഗത്വ ഫോറം വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡൻറ് കെ.കെ. തോമസിന് നൽകി നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സജീർ പൂന്തുറ, അമീർ പട്ടണത്ത്, യഹ്യ കൊടുങ്ങല്ലൂർ, റഫീഖ് വെമ്പായം, ഹകീം പട്ടാമ്പി, നാസർ മാവൂർ, ജയൻ കൊടുങ്ങല്ലൂർ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, ബഷീർ കോട്ടയം, മജു സിവിൽ സ്റ്റേഷൻ, ഖമറുദ്ദീൻ താമരക്കുളം.
വിൻസന്റ് ജോർജ്, വഹീദ് വാഴക്കാട്, മൊയ്ദീൻ മണ്ണാർക്കാട്, ശരത് സ്വാമിനാഥൻ, സൈനുദ്ദീൻ, ജംഷീദ് കോഴിക്കോട്, ഹാഷിം കണ്ണൂർ, അൻസാർ വർക്കല, മുനീർ കണ്ണൂർ എന്നിവർ സംസാരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി ജോയന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.