ഇന്റര്‍നാഷനല്‍ ഡിജിറ്റല്‍ ഫെസ്​റ്റ് സംഘാടകർ

വാർത്ത​സമ്മേളനം നടത്തുന്നു

ഇന്റര്‍നാഷനല്‍ ഡിജിറ്റല്‍ ഫെസ്​റ്റ്​ നവംബര്‍ 16ന് റിയാദ്​ ഡൂൺസ്​ സ്​കൂളിൽ

റിയാദ്: വിദ്യാര്‍ഥികളുടെ സാങ്കേതികമികവ് മാറ്റുരുക്കുന്ന ഇന്റര്‍നാഷനല്‍ ഡിജിറ്റല്‍ ഫെസ്​റ്റ്​ നവംബര്‍ 16ന്​ രാവിലെ ഒമ്പത്​ മുതല്‍ മലസ് ഡൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദുബൈയിലെ സൈബര്‍ സ്‌ക്വയറുമായി സഹകരിച്ചാണ് ഫെസ്​റ്റ്​. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ടെക് ടോക്ക്, റോബോട്ടിക്‌സ്, എ.ഐ ലോട്ട്, വെബ്ഡിസൈന്‍ വെബ് അപ്ലിക്കേഷനുകള്‍, മൊബൈല്‍ അപ്ലിക്കേഷനുകള്‍ എന്നീ വിഭാഗത്തില്‍ മത്സരിക്കുക.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മികച്ച സാങ്കേതിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഡൂൺസ്​ സ്​കൂളിൽ ഡിജിറ്റല്‍ ക്ലാസ്​ റൂമുകള്‍ ഒരുക്കിയിട്ടുണ്ട്​. കെ.ജി തലം മുതല്‍ നല്ല പരിചരണമാണ് കുട്ടികള്‍ക്ക് നല്‍കിവരുന്നത്.

വിദ്യാർഥികള്‍ക്ക് സാങ്കേതികരംഗത്ത് ആര്‍ജവവും പരിചയവും നേടാനും ഈ മേഖലയില്‍ മികച്ച അവസരം നേടാനും മേള സഹായകരമാകുമെന്നും സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ റോബോട്ടിക്‌സ് ലാബ് വിദ്യാർഥികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും മാനേജ്മെന്റ്​ പ്രതിനിധികള്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള വിദ്യാർഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, എ.ഐ, കോഡിങ്​, റോബോട്ടിക്‌സ് എന്നിവയില്‍ വിദ്യാഭ്യാസം നല്‍കുന്ന സാങ്കേതിക സ്ഥാപനമാണ് സൈബര്‍ സ്​ക്വയര്‍. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരവധി മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ മേള ഡൂണ്‍സ് സ്‌കൂളുമായി സഹകരിച്ചാണ്. ഫെസ്​റ്റിലൂടെ വിദ്യാർഥികള്‍ക്ക് അവരുടെ സാങ്കേതിക കഴിവുകള്‍ തെളിയിക്കാനും പുതിയ ആശയങ്ങളും പ്രൊജക്ടുകളും അവതരിപ്പിക്കാനും അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നു വരാനുമുള്ള അവസരം ഉണ്ടാകും.

സൗദിയില്‍ ഡിജിറ്റല്‍ ഫെസ്റ്റ് എല്ലാ വര്‍ഷവും നടത്താനാണ് പദ്ധതിയിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡൂണ്‍സ് സ്‌കൂള്‍ പ്രധാനാധ്യാപിക സംഗീത അനൂപ്, ഫൈനാന്‍സ് അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ ഷനോജ് അബ്​ദുല്ല, സൈബര്‍ സ്‌ക്വയര്‍ പ്രതിനിധി മുഹമ്മദ് താരിഖ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - International Digital Fest on November 16 at Riyadh Dunes School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.