റിയാദ്: കരുനാഗപ്പള്ളിക്കാരുടെ റിയാദിലെ കൂട്ടായ്മയായ 'മൈത്രി' ചികിത്സാ ധനസഹായം കൈമാറി.കഴിഞ്ഞ നാലുമാസമായി തിരുവനന്തപുരം റീജനൽ കാൻസർ കെയർ സെൻററിൽ (ആര്.സി.സി) ചികിത്സയില്‍ കഴിയുന്ന ഒമ്പത് വയസ്സുള്ള മുഹമ്മദ് അൽത്വഫിെൻറ മജ്ജ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി മൈത്രി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ധനസഹായം ചടങ്ങില്‍ പ്രസിഡൻറ് സക്കീര്‍ ഷാലിമാര്‍ ജീവകാരുണ്യ കണ്‍വീനര്‍ നസീര്ഖാന് കൈമാറി.
ഷാലിമാര്‍ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് സക്കീര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് മുനമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ മജീദ്, നാസര്‍ ലെയ്സ്, ഷാജഹാന്, ഫത്തഹുദ്ദീന്‍, സുധീര്‍, റാഷിദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില് സ്വാഗതവും ട്രഷറര്‍ റഹ്മാന് മുനമ്പത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.