റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റിയാദിലെ സാമൂഹിക സാംസ്കാരിക, വ്യവസായിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. സുലൈയിൽ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ആമുഖപ്രസംഗം ഷംനാദ് കരുനാഗപ്പള്ളി നിർവഹിച്ചു. നസീർ ഖാൻ റമദാൻ സന്ദേശം നൽകി. അതിര്‍വരമ്പുകള്‍ ഭേദിച്ച സൗഹൃദത്തിന്റെ തോളേറി വാർത്തകളിലിടം നേടിയ മൈത്രി കുടുംബാംഗം ഷാനവാസിന്റെ മകൻ അലിഫ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. കൺവീനർ ബാലു കുട്ടൻ, വൈസ് പ്രസിഡൻറുമാരായ നസീർ ഹനീഫ, നാസർ ലെയ്സ്, സാബു, ഹുസൈൻ, മുനീർ തണ്ടാശ്ശേരി എന്നിവർ സംസാരിച്ചു.
മൈത്രി ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരി സ്വാഗതവും ട്രഷറർ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, ഫത്തഹുദ്ദീൻ, സക്കീർ ഷാലിമാർ, കബീർ പാവുമ്പ, സുജീബ്, ഷാജഹാൻ, അനിൽകുമാർ, റോബിൻ, മൻസൂർ, ഹാഷിം, സജീർ സമദ്, അൻഷാദ്, അപ്പുക്കുട്ടൻ പതിയിൽ, സത്താർ ഓച്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.