ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി മൈത്രി ജിദ്ദ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന് മികച്ച പ്രതികരണം. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
നോവൽ ഇന്റർനാഷനൽ സ്കൂളിൽ നടന്ന മത്സരം സ്കൂൾ പ്രിൻസിപ്പൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത് ആമുഖപ്രഭാഷണം നടത്തി. അലി തേക്കുതോട്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഷാനവാസ് വണ്ടൂർ, നസീർ വാവക്കുഞ്ഞു തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി നവാസ് തങ്ങൾ സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു. സ്ത്രീകൾക്കായി പെൺവര എന്ന പേരിലും മത്സരം ഏർപ്പെടുത്തിയിരുന്നു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. മലയാളികളേക്കാൾ കൂടുതൽ മറ്റു സംസ്ഥാനക്കാരാണ് മത്സരാർഥികളായത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കിഡ്സ്, സബ് ജൂനിയർ വിഭാഗത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ഈ മാസം 17ന് നടത്തുന്ന സംഗീത സദസ്സിൽവെച്ച് വിജയികൾക്ക് ഉപഹാരങ്ങൾ നൽകുമെന്ന് മൈത്രി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.