മക്ക: സന്ദർശക വിസയിൽ സൗദിയിൽ എത്തിയ മലയാളി ബാലൻ മക്കയിൽ നിര്യാതനായി. മലപ്പുറം മു ണ്ടുപറമ്പ് കാട്ടുങ്ങല്‍ പുത്തന്‍പുരക്കല്‍ സജാസ് തങ്ങൾ-ശഹാമ ദമ്പതികളുടെ മകന് റയ്യാൻ ആണ് (നാലു വയസ്സ്) നിര്യാതനായത്. മക്കയിലെ ഏഷ്യൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ശഹാമയുടെ പിതാവ് ഡോ. അബൂബക്കറിനെ സന്ദർശിക്കാന്‍ റമദാനിൽ എത്തിയതായിരുന്നു. അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ദുബൈയില്‍ ജോലിചെയ്യുന്ന പിതാവ് സജാസ് തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.