ജിദ്ദ: മക്കയിലെ മസ്ജിദുൽഹറാമും മുറ്റങ്ങളും ശുചീകരിക്കാൻ ദിവസവും ഉപയോഗിക്കുന ്നത് 2,155 ലിറ്റർ ഡിറ്റർജൻറ്. ഇത് പ്രത്യേകതരം സുഗന്ധ ലായനിയാണ്. ഇരുഹറം കാര്യാലയത്തിന് കീഴിലെ ശുചീകരണ, കാർപറ്റ് വകുപ്പാണ് ഹറമിൽ മുഴുസമയം ശുചീകരണ ജോലികൾ നടത്തിവരുന്നത്. ദിവസവും മൂന്നു പ്രാവശ്യം മസ്ജിദുൽഹറാമും മുറ്റങ്ങളും കഴുകുന്നതായി ശുചീകരണ, കാർപറ്റ് വിഭാഗം മേധാവി ജാബിർ വിദ്ആനി പറഞ്ഞു. ഇതിനായി 1,830 ലിറ്റർ ഡിറ്റർജൻറ് ലായനി ഉപയോഗിക്കുന്നുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായതാണിവ. ഇതിനുപുറമെ മുറ്റങ്ങൾ, കാർപറ്റ് എന്നിവ സുഗന്ധം പൂശുന്നതിന് ദിവസവും 325 ലിറ്റർ സുഗന്ധലായനികളുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.