മക്ക: മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷന് പുതിയ ആസ്ഥാനം. മസ്ജിദുല്‍ ഹറാമില്‍നിന്ന് എട്ടു കി.മീ. അകലെ ഇന്ത്യന്‍ ഹാജിമാർ കൂടുതല്‍ താമസിക്കുന്ന മഹത്തത്തുല്‍ ബങ്ക്ലാണ് ഹജ്ജ് മി ഷെൻറ പുതിയ കേന്ദ്രം. വര്‍ഷങ്ങളായി ഉപയോഗിച്ച ജര്‍വലിലെ ഹജ്ജ് മിഷന് ഓഫിസ് കെട്ടിടം ഒഴിവാക്കിയാണ് പുതിയ ആസ്ഥാനം എടുത്തത്. താമസ കെട്ടിടങ്ങൾക്കടുത്തായതിനാൽ ഹാജിമാർക്ക് വിവിധ ആവശ്യങ്ങളുമായി ഒാഫിസിനെ സമീപിക്കാൻ സൗകര്യമാണ്. ഹാജിമാരെ സ്വീകരിക്കാനുള്ള സജീവ പ്രവർത്തനത്തിലാണ് ഹജ്ജ് മിഷന് ഓഫിസ്. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മക്കയിലെ ഓഫിസ് വഴിയാണ്. 24 മണിക്കൂറും ഓഫിസ് പ്രവര്‍ത്തനക്ഷമമാണ്. രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ ഇന്ത്യയിൽനിന്ന്. ഇവരുടെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കേണ്ട ഒാഫിസാണിത്. ഹജ്ജിനു മൂന്ന് മാസം മുമ്പാരംഭിച്ചതാണ് തിരക്ക്.
ഹാജിമാര്‍ എത്താന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സജീവമാണ് ഇൗ കേന്ദ്രം. കോണ്‍സൽ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിെൻറ നേതൃത്വത്തിലാണ് ഒാഫിസ് പ്രവർത്തിക്കുന്നത്. ഏഴു വര്‍ഷത്തെ ഹജ്ജ് സീസൺ പരിചയമുണ്ട് ഇദ്ദേഹത്തിന്.
ഹജ്ജ് കോൺസൽ എന്ന പ്രത്യേക തസ്തികയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍. യുംെഖയ്ബാം സാബിര്‍ ആണ് പുതിയ ഹജ്ജ് കോണ്‍സല്‍. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് സേവനങ്ങൾ നൽകുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഇവിടത്തെ ഇന്‍ഫര്‍മേഷന്‍ സെൻറര്‍. ഇന്ത്യയില്‍നിന്ന് ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 700ലധികം വരുന്ന ഖാദിമുല്‍ ഹുജ്ജാജുമാരെയും നിയന്ത്രിക്കുന്നത് ഇവിടെയാണ്. മഹറമില്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേകമാണ് സൗകര്യങ്ങള്‍. പുറമെ, ഹറമിലെ സേവനം, യാത്ര, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം, കെട്ടിടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സ്വകാര്യ ഗ്രൂപ്പിൽ വരുന്ന ഹാജിമാര്‍ക്ക് പ്രത്യേക ഡസ്കും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.