ജിദ്ദ: സ്വദേശങ്ങളിൽവെച്ചുതന്നെ ഹാജിമാരുടെ യാത്രാനടപടികൾ പൂർത്തിയാക്കുന് ന ‘മക്ക റോഡ് ഇനീഷ്യേറ്റീവ് ’ വൻ വിജയമെന്ന് റിപ്പോർട്ട്. ഹാജിമാർക്ക് സൗദി അറേബ്യ യിലെ വിമാനത്താവളങ്ങളിൽ വന്ന് നടപടികൾക്കായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതാണ് പദ്ധതി. രണ്ടു വർഷം മുമ്പാണ് പദ്ധതി പരീക്ഷണാർഥത്തിൽ നടപ്പാക്കിയത്. ഇന്ത്യയിലും ഇത് നടപ്പാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും സാേങ്കതിക കാരണങ്ങളാൽ സാധ്യമായിട്ടില്ല. ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇൗ വർഷം മുതൽ സൗദി പാസ്പോർട്ട് വകുപ്പിന് കീഴിൽ മക്ക റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്.
ഇൗ രാജ്യങ്ങൾക്ക് പുറമെ ഇന്തോനോഷ്യ, തുനീഷ്യ രാജ്യങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ ഇസ്ലാമാബാദ് വിമാനത്താവളം സന്ദർശിച്ചു നടപടികൾ വിലയിരുത്തി. പാകിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സഇൗദ്, ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഉംറ കാര്യ അണ്ടർ സെക്രട്ടറി ഹുസൈൻ ബിൻ നാസ്വിർ അൽശരീഫ്, വിമാനത്താവള മേധാവി അസ്ഖർ ഫഹീം കാതാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.