മക്ക: ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്ന സ്വദേശി പൗരൻ അഡ്വ. സാലിഹ് സഹറാനിയെ മക്ക ഒ.ഐ.സി.സി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. അസീസിയയിലെ ഓഫിസിൽ അദ്ദേഹത്തിന്റെ സ്വദേശികളായ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി, നിസാം കായംകുളം, അബ്ദുൽ കരീം വരന്തപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.