ജിദ്ദ: മക്ക, മശാഇർ റോയൽ കമീഷൻ ഭാവിയിൽ വൻ പദ്ധതികൾ നടപ്പാക്കുമെന്ന് മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് ഹജ്ജ് സീസൺ വിജയകരമായി സമാപിച്ചതിനോട് അനുബന്ധിച്ച് വിവിധ കോൺസുലേറ്റ്, മിഷൻ മേധാവികൾ ആശംസ അറിയിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തീർഥാടകരെ സ്വീകരിക്കലും അവർക്ക് സേവനം ചെയ്യലും അഭിമാനമായാണ് സൗദി ഭരണകൂടവും ജനങ്ങളും കാണുന്നത്. അതിനായി ഇനിയും ധാരാളം ചെലവഴിക്കും. സൽമാൻ രാജാവിന് കീഴിലുള്ള സൗദി ഭരണകൂടം മക്കയും പുണ്യസ്ഥലങ്ങളും വികസിപ്പിക്കാൻ അതീവ താൽപര്യമാണ് കാണിക്കുന്നത്. ഇതിെൻറ ഭാഗമാണ് മക്ക, മശാഇർ റോയൽ കമീഷൻ. വേറിട്ട സ്ഥാനമാണ് മക്കക്കും പുണ്യസ്ഥലങ്ങൾക്കും നൽകുന്നത്. റോയൽ കമീഷന് കീഴിൽ അവിടെ നടപ്പാക്കാൻ പോകുന്ന വൻ പദ്ധതികൾ അടുത്ത് പ്രഖ്യാപിക്കുമെന്നും മക്ക ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.