ജിദ്ദ: ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് പത്ത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തി. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഒരു ലക്ഷത്തോളം ഹാജിമാരും പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. ഈ മാസം 26^നാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം.
സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിെൻറ വെള്ളിയാഴ്ച രാത്രിവരെയുള്ള കണക്ക് പ്രകാരം ഒമ്പത് ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ സൗദിയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തിയ ഹാജിമാരുടെ എണ്ണം കൂടി പരിഗണിക്കുേമ്പാൾ ഇത് പത്ത് ലക്ഷം കവിയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ ഇരുപത്തി രണ്ടര ശതമാനത്തിെൻറ വർധനവുണ്ടെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. 2016^ൽ പതിമൂന്ന് ലക്ഷത്തിലധികം വിദേശ തീർഥാടകരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതിനാല്‍ വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട20 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പതിനഞ്ചര ലക്ഷത്തോളം വിദേശ തീർഥാടകർ ഇത്തവണ ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകരുടെ വരവും തുടരുകയാണ്. വെള്ളിയാഴ്ച വരെ ഒരു ലക്ഷത്തോളം ഇന്ത്യൻ ഹാജിമാര്‍ മക്കയിലെത്തി. കേരളത്തില്‍ നിന്ന് ആറായിരം ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഇത്തവണ കൊച്ചിയില്‍ നിന്നാണ്. നേരത്തെ മക്കയിലെത്തിയ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലെ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.