മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷോറൂം ജിദ്ദ ബലദില്‍ പുനരാരംഭിച്ചു

റിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷോറൂം ജിദ്ദ ബലദില്‍ പ്രവർത്തനം പുനരാരംഭിച്ചു. 10 രാജ്യങ്ങളിലായി 285ലധികം ഷോറൂമുകളുമായി ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാറിന്റെ ബലദിലെ രണ്ടാമത്തെ ഷോറൂമാണിത്.

സൗദി അറേബ്യയില്‍ നിലവില്‍ 12 ഷോറൂമുകളാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിനുള്ളത്. ജിദ്ദയിലെ ബലദിലെ ഷോറൂം ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവത്തോടൊപ്പം, മികച്ച ആഭരണ രൂപകല്‍പനയും എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡിസൈനുകളും അവതരിപ്പിക്കുന്നതായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് സൗദി റീജനല്‍ ഡയറക്ടര്‍ ഇ. ഗഫൂര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയില്‍ മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി.

അറബ് ഉപഭോക്താക്കള്‍, പ്രത്യേകിച്ച് സൗദി പൗരന്മാരെ ലക്ഷ്യമാക്കി ഈ സാമ്പത്തിക വര്‍ഷത്തില്‍ എക്‌സ്‌ക്ലൂസിവ് 21K ജ്വല്ലറി ഷോറൂമുകളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭരണ രൂപകല്‍പനയില്‍ കരകൗശലത്തിന് പ്രത്യേക ശ്രദ്ധ നല്‍കി, ബ്രൈഡല്‍, പാര്‍ട്ടി വെയര്‍, ഡെയ്ലി വെയര്‍ ശേഖരങ്ങളിലുടനീളമുള്ള വിപുലമായ ആഭരണ ഡിസൈനുകളുടെ ലഭ്യതയും ലോകോത്തര ഷോപ്പിങ് അനുഭവവുമാണ് പുനരാരംഭിച്ച ഷോറൂമിന്റെ സവിശേഷത. 10 രാജ്യങ്ങളിലായി 285ലധികം ഷോറൂമുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തില്‍ അതിവേഗത്തിലുള്ള വിപുലമായ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്.

ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഉദ്യമങ്ങളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ലാഭത്തിന്റെ അഞ്ചു ശതമാനം അതത് പ്രദേശങ്ങളിലെ വിവിധ ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതായും മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Malabar Gold and Diamonds' showroom reopens in Jeddah Balad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.