റിയാദ്: റിയാദിലെ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 2007 മുതൽ റിയാദിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന ‘മിഅ’ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളാണ് നടത്തുന്നത്.
റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗമാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. 2024-2026 വർഷത്തേക്കുള്ള ഭരണസമിതിയിൽ ഫൈസൽ തമ്പലക്കോടൻ (പ്രസി.), സഫീർ തലാപ്പിൽ (ജന. സെക്ര.), ഉമറലി അക്ബർ ഒതുക്കുങ്ങൽ (ട്രഷ.), അസൈനാർ ഒബയാർ (വർക്കിങ് പ്രസി.), മജീദ് മണ്ണാർമല, ഹബീബ് റഹ്മാൻ, വിനീഷ് ഒതായി (വൈ. പ്രസി.), ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, ഷാജു തുവ്വൂർ (ജോ. സെക്ര.), ഷബീർ, സാജിദ് ഒതായി (ജോ. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.
ഇബ്രാഹിം സുബ്ഹാൻ, ഷാജി അരിപ്ര, അബ്ദുല്ല വല്ലാഞ്ചിറ, ടി.വി.എസ്. സലാം, സലിം കളക്കര, നാസർ കാരയിൽ (മുഖ്യ രക്ഷാധികാരികൾ), സാകിർ ഹുസൈൻ, ടി.പി. ബഷീർ, അൻവർ, സാദിഖ്, ടി.എം.എസ്. ഫൈസൽ (പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കൺവീനർമാർ), ജാസിർ കല്ലുടുമ്പിൽ, മുനീർ കുനിയിൽ (കലാ-സാംസ്കാരിക കൺവീനർമാർ), ബിന്യാമിൻ ബിൽറു, ഷറഫു വാഴക്കാട്, നിസാം, അബ്ദുൽ മജീദ് (സ്പോർട്സ് കൺവീനർമാർ), മൻസൂർ ചെമ്മല (പബ്ലിക്ക് റിലേഷൻസ് ഓഫിസർ), റിയാസ് വണ്ടൂർ (മീഡിയ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.
അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, ഇ.പി. സഗീറലി, സക്കീർ ദാനത്ത്, അബൂബക്കർ, ജംഷാദ് തുവ്വൂർ, സൈഫുദ്ദീൻ, മുക്താർ, സാദിഖ് അൻസാർ, ഷാഫി തുവ്വൂർ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. കൂടാതെ 67 അംഗ നിർവാഹക സമിതിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.