റിയാദ്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിെൻറ രണ്ടാം ചരമവാർഷിക ദിനത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ‘ആര്യോടനോർമയിൽ’ എന്ന പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ ഡി പാലസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവബഹുലമായ ആര്യാടെൻറ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തിൽ സംസാരിക്കാനും കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
റിയാദിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും കുടുംബങ്ങളും പങ്കെടുക്കുന്ന പരിപാടി അവിസ്മരണീയമാക്കാൻ ഒരുക്കം പൂർത്തിയായതായി സംഘാടകർ പറഞ്ഞു. റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവും സംഘടനായാത്രക്ക് കൃത്യമായ ദിശാബോധം നൽകിയ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തിെൻറ നാമധേയത്തിൽ ഉപകാരപ്രദമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ആലോചിക്കുന്നുണ്ടെന്ന് പ്രസിഡൻറ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
ഡി-പാലസിൽ നടക്കുന്ന പരിപാടിയിൽ ‘ആര്യാടൻ നടന്ന വഴിയിലൂടെ’ എന്ന തലവാചകത്തിൽ ഫോട്ടോ, ഡോക്യൂമെൻററി പ്രദർശനം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.പി. നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പൻ, അബ്ദുല്ല വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.