റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടിവ് ക്യാ​മ്പ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം കെ.​എം.​സി.​സി വി​ന്‍റ​ർ സീ​സ​ൺ എ​ക്‌​സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്

റി​യാ​ദ്: കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വി​ന്‍റ​ർ സീ​സ​ൺ എ​ക്‌​സി​ക്യൂ​ട്ടി​വ് ക്യാ​മ്പ് ദി​റാ​ബ് ഹ​യാ​ത് ഇ​സ്തി​റാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വ​ര്‍ത്ത​ക​രു​ടെ മു​ഴു​വ​ന്‍ സ​മ​യ സാ​ന്നി​ധ്യം കൊ​ണ്ടു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ക്യാ​മ്പി​ൽ കോ​ൽ​ക്ക​ളി, ഫു​ട്ബാ​ൾ, മാ​പ്പി​ള​പ്പാ​ട്ട്, ക്വി​സ് മ​ത്സ​രം, സ്വി​മ്മി​ങ് മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ചി​ട്ട​യോ​ടെ ക്ര​മീ​ക​രി​ച്ച ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍ക്ക് ഓ​ര്‍ത്തു​വെ​ക്കാ​വു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കി പു​ല​ർ​ച്ചെ മൂ​ന്നോ​ടെ അ​വ​സാ​നി​ച്ചു.

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ഇ​രു​മ്പു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. മ​ജീ​ദ്, ഷാ​ഫി മാ​സ്​​റ്റ​ർ, ജി​ല്ല ​ക​മ്മി​റ്റി അം​ഗം യൂ​നു​സ് നാ​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് സം​സാ​രി​ച്ചു.

മ​ല​പ്പു​റം മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ സ്വാ​ഗ​ത​വും ശ​റ​ഫു​ദ്ദീൻ കൊ​ട​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram KMCC Winter Season Executive Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.