ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ ‘സാന്ത്വനം 2023’ സീനിയർ നേതാവ് മുസ്തഫ പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു. സമൂഹനന്മ ലക്ഷ്യംവെച്ചുള്ള ഒമ്പതുവർഷത്തെ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. മതനിരപേക്ഷതയുടെ 138 സംവത്സരങ്ങൾ പിന്നിട്ട ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138ാമത് ജന്മദിനത്തിന് സ്നേഹസമ്മാനമായ 138 രൂപ ചലഞ്ച് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡൻറ് അസ്ഹബ് വർക്കല, വി.പി.കെ. മൊയ്തീന് നൽകി പങ്കാളിയായി. മലപ്പുറം ജില്ല മൈനോറിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത പാക്കട മുജീബിനെ ചടങ്ങിൽ ആദരിച്ചു.
ഇടത് സഹയാത്രികൻ ഒ.സി. സെയിദിനുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്കുള്ള അംഗത്വം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ കൈമാറി. ഹുസ്സൈൻ ചുള്ളിയോട്, ജമാൽ നാസർ, ഇസ്മായിൽ കൂരിപ്പൊയിൽ, അഷ്റഫ് അഞ്ചാലൻ, ആസാദ് പോരൂർ, അഷ്റഫ് മേൽമുറി, ഷിബു കാളികാവ്, നൗഷാദ് ബാബു ചാലിയാർ, സമീർ കാളികാവ്, മജീദ് ചേറൂർ, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.
സി.പി. ശബീർ അലി, പി.കെ. നാദിർഷ, ടി.പി. അബ്ദുൽ റഷീദ്, എൻ.വി. അബ്ദുറഹിമാൻ, മുജീബുറഹ്മാൻ ചേറൂർ, ഫിറോസ് കണ്ണങ്കാടൻ, സി.കെ. ബഷീർ, ടി.കെ. അജയകുമാർ എന്നിവർ നേതൃത്വം നൽകി. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.