വാദി ദവാസിർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി വാദി ദവാസിറിൽ മരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയായി വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അസുഖം മൂർച്ഛിച്ച് ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മരിക്കുകയായിരുന്നു. ഏറെ കാലമായി വാദി ദവാസിറിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടി, ഭാര്യ: സുമയ്യ, മക്കൾ: സുമിന, സനൂപ്, മരുമകൻ: മുഹമ്മദലി. മരണാനന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വാദി ദവാസിറിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.