ജിദ്ദ: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയിൽകോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‌കർ അലിയാണ് (38) വ്യാഴാഴ്ച ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്. ജിദ്ദയിൽ ടാക്സി ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്കായി നാട്ടിലേക്ക് പോയിരുന്നത്. അവധി കഴിഞ്ഞു മൂന്നാഴ്ചകൾക്ക് മുമ്പ് ജിദ്ദയിലേക്കുള്ള യാത്രയിൽ ദുബൈയിൽ വെച്ച് കോവിഡ് ബാധിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഭാര്യ: അരിക്കുഴി ഉമ്മുസൽമ ചെമ്പ്രശ്ശേരി, മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമ സന, ഹാദി അഷ്‌കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.