ജിദ്ദ: മലപ്പുറം അബ്ദുറഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് (44) ജിദ്ദയിൽ മരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ഷറഫിയ്യ അൽ റയാൻ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: അബൂബക്കർ തൊട്ടിയിൽ. മാതാവ്: ഫാത്തിമ, ഭാര്യ: കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ: അഫീഫ് അഷ്‌റഫ്, അൽഫിയാ അഷ്‌റഫ്. സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ). ജിദ്ദ ഈസ്റ്റ് സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.