റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം രണ്ടത്താണി മൂച്ചിക്കൽ മാറാക്കര സ്വദേശി മണക്കാട്ടിൽ വീട്ടിൽ അലവി കുട്ടിയാണ് (52) റിയാദ് ശിഫാ ദിറാബ് റോഡിലെ അൽ ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചത്.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം ആരോഗ്യനില വഷളായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി അറേബ്യയിൽ 20 വർഷമായി പ്രവാസിയായ അലവി കുട്ടി ഡ്രൈവർ ജോലിയാണ് ചെയ്തിരുന്നത്. അവസാനമായി നാട്ടിൽ പോയി മടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.
പരേതനായ പോക്കറാണ് പിതാവ്. ഉമ്മ: കദിയാമ്മു. ഭാര്യ: സക്കീന. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനാവശ്യമായ നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.