റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പരേതനായ പാമ്പിൻറകത്ത് മുസ്തഫയുടെ മകൻ പാമ്പിന്റകത്ത് ഹാരിസ് (43) റിയാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിലാണ് മരിച്ചത്.
മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ അജ്ഫാൻ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ് മുസ്തഫ, മാതാവ്: ബിരിയുമ്മ, ഭാര്യ: സഫാന, മകൻ: ഷിഫിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെയും അൽ ഖർജ് ഹുത്ത കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.