റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി 12ഓടെയുണ്ടായ അപകടത്തിൽ മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്ററകലെയാണ് സംഭവം.
റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യൂസുഫ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. യൂസുഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു.
ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് നാട്ടിൽ പോയത്. 10 ദിവസം നാട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞിരുന്നു.
പിതാവ്: ബീരാൻ. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.